തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍ ചാര്‍ജ് ഡിജിപിക്കായി നീക്കം നടക്കുക ആണ് എന്നാണ് പുറത്ത് വരുന്ന സൂചന. യുപിഎസ്സി തയ്യാറാക്കിയ മൂന്നംഗ പട്ടിക മറികടക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം എന്നാണ് സൂചന. യുപിഎസ്‌സി പട്ടികയ്ക്ക് പുറത്തുള്ള ആളെ നിയമിക്കാനാണ് ആലോചന എന്നാണ് സൂചന . ഇതിനായി സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തു എന്ന് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
നിതിന്‍ അഗര്‍വാള്‍, റ വാസ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു യുപിഎസ്‌സി പട്ടികയില്‍ . ഇന്‍ചാര്‍ജ് ഡിജിപി മാരുള്ള മറ്റു സംസ്ഥാനങ്ങളിലെ നടപടിയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട് എന്ന് സൂചന..
എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള ആറ് പേരുടെ പേരാണ് ഡിജിപി പദവിക്കായി നിലവിൽ നല്‍കിയിരിക്കുന്നത്. സീനിയോറിറ്റി പരിഗണിച്ച് യുപിഎസ്‌സി നല്‍കിയ പട്ടികയില്‍ ഉള്ളവരോട് സര്‍ക്കാരിന് താല്‍പര്യമില്ല എന്നും സൂചന ഉണ്ട്. . ഈ പശ്ചാത്തലത്തിലാണ് മറ്റ് ചില സംസ്ഥാനങ്ങൾ ചെയ്തപോലെ ഇൻചാർജ് ഡിജിപിയെ നിയമിക്കാൻ വേണ്ടിയുള്ള നീക്കത്തിലേക്ക് സർക്കാർ എത്തിയിരിക്കുന്നത് എന്ന തരത്തിലാണ് സൂചന .”
















