കോഴിക്കോട്: മുസ്‌ലിം ഇതര വോട്ടുകളെ ഐക്യപ്പെടുത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‍ലിയ പറയുന്നു . മതം വേര്‍തിരിച്ച് വോട്ട് ചോദിക്കുന്നവരെ സംഘാവ് എന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടതെന്ന് ഫാത്തിമ തഹ്‌ലിയ ചോദിക്കുന്നു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് ജമാഅത്തെ ഇസ്‌ലാമിയുമായി ഐക്യപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഎം പറഞ്ഞിരുന്നു. 2000ലധികം വോട്ടുകള്‍ പോലും ജമാഅത്തെ ഇസ്‌ലാമിക്ക് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലില്ല. എന്നിട്ടും ഇത്തരത്തിലുള്ള പ്രസ്താവന ആണ് നിലവിൽ ഇടതുപക്ഷം നടത്തുന്നത് മുസ്‌ലിം ഇതര വോട്ടുകളെ ഐക്യപ്പെടുത്താനാണ്. ഒരുപാട് നാളുകളായി സിപിഎം തെരഞ്ഞെടുപ്പുകളെ നേരിടുന്നത് വര്‍ഗീയപരമായി തന്നെയാണെന്നും ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.
















