സര്‍ക്കാര്‍ സ്കൂളുകളിലെ പ്രൈമറി ക്ലാസുകളില്‍ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധത്തിനായാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത് . ജൂലൈ 5നാണ് പരിപാടി. രാജ് താക്കറെയുടെ എംഎൻഎസുമായി ഉദ്ദവ് വിഭാഗം ശിവസേന കൈകോര്‍ക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുവരും വേദി പങ്കിടുന്നത് എന്നതും ശ്രദ്ധ നേടുന്നു .
ഇതിനിടെ മറാത്ത വികാരം ഇരുവരും ഉപയോഗപ്പെടുത്തുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്ന ആശങ്കയും ബിജെപിക്ക് ഉണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. . അതേസമയം ശരദ് പവാര്‍ വിഭാഗവും സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തി. എന്നാല്‍ മഹായുതി സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറാത്തി ഭാഷയ്ക്കായി രംഗത്തുണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
















