കര്‍ഷകന്റെ മണ്ണും മനസ്സും വിയര്‍പ്പും വിശപ്പും ഇഴചേര്‍ന്ന ഏറനാടന്‍ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥനായ മുസ്ലിം യുവാവിന്റെ കഥയാണ് ജഗള എന്ന ചിത്രം പറയുന്നത്. എട്ടാം വയസ്സില്‍ ഉമ്മ വസൂരി വന്ന് മരണപ്പെടുകയും ബാപ്പ കുഞ്ഞാന്‍ ഭ്രാന്തളകി നാടുവിട്ടു പോവുകയും ചെയ്‌തെങ്കിലും വിധി അവനെ കൈവിട്ടില്ല. ആ ഗ്രാമത്തിലെ ഓത്ത് പള്ളിയിലെ ഉസ്താദും പണ്ഡിതനും കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനുമായ ചിയാം മുസ്ലിയാര്‍ ചേക്കുവിനെ കൂടെ കൂട്ടുന്നു. ബാല്യകാലസഖിയായ കുഞ്ഞാത്തൂന് ചേക്കുവനോടുള്ള പ്രണയം ശക്തമായിരുന്നു .
കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലഹള പുഴകടന്ന് ചേക്കുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്നതോടെ വലിയ കലാപത്തിന് തുടക്കം കുറിക്കുന്നു . പിന്നീടുള്ള സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം.
ലവ് എഫ് എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗള. കളരിക്കല്‍ ഫിലിംസിന്റെ ബാനറില്‍ മനോജ് പണിക്കര്‍, സജിത് പണിക്കര്‍,ജിതേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. മുരളീ റാം,ശ്രീദേവ് കപ്പൂര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
നവാഗതനായ മുരളീറാമാണ് ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിള്‍ കുഞ്ഞാത്തു എന്ന കഥാപാത്രമായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂര്‍,സുനില്‍ സുഗത, ബിറ്റൊഡേവിഡ്,ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി,കണ്ണന്‍ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര,വിജയന്‍ വി നായര്‍, വിനായക്,പാര്‍ത്ഥസാരഥി, വിജയന്‍ ചാത്തന്നൂര്‍,ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷന്‍ തിരുവണ്ണൂര്‍, പട്ടാമ്പി ചന്ദ്രന്‍,മുഹമ്മദ് ഇരവട്ടൂര്‍, വിടല്‍ മൊയ്തു,രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്,രാധ ലക്ഷ്മി, മീനാ രാഘവന്‍,നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
ഒ.എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങള്‍ക്ക് മിഥുന്‍ മലയാളം സംഗീതം പകര്‍ന്നിരിക്കുന്നു .പാടിയിരിക്കുന്നത് സിത്താര കൃഷ്ണന്‍കുമാര്‍, അഭിജിത് കൊല്ലം. ചായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് സുമേഷ് സുരേന്ദ്രനാണ് . എഡിറ്റിംഗ് മില്‍ജോ ജോണി നിര്‍വഹിച്ചിരിക്കുന്നു . സൗണ്ട് ഡിസൈനര്‍ സിനോയ് ജോസഫ്. കലാസംവിധാനം സുനില്‍ ലാവണ്യ. കോസ്റ്റ്യൂമര്‍ കുമാര്‍ എടപ്പാള്‍. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍& സനീഫ് ഇടവ. പ്രൊഡക്ഷന്‍ മാനേജര്‍ റമീസ് റഹീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിരണ്‍ കാന്ത്. അസോസിയേറ്റ് ഡയറക്ടര്‍ പൂജാ മഹേശ്വര്‍,പ്രെജി. അസിസ്റ്റന്റ് ഡയറക്ടര്‍ വിഷ്ണുപ്രിയ, സുവിത്ത് എസ് നായര്‍,സുമിത്ര പീതാംബരന്‍. ക്രിയേറ്റീവ് സപ്പോര്‍ട്ട് അരുണ്‍ നന്ദകുമാര്‍. സ്റ്റില്‍സ് ജോ ആലുങ്കല്‍. ടൈറ്റില്‍ ഡിസൈന്‍ സന്ദീപ്. ഡിസൈന്‍സ് മനു ഡാവിഞ്ചി ,പി ആര്‍ ഒ എം കെ ഷെജിന്‍.