ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഭൂചലനം. മധ്യപാക്കിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. മധ്യ പാകിസ്താനിലെ മുള്‍ട്ടാനില്‍നിന്ന് ഏകദേശം 149 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ 3.54-ഓടെയാണ് ഭൂകമ്പമുണ്ടായത്.