കൊച്ചി: കൊച്ചിയില്‍ ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവതി യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചു. എടശ്ശേരി ബാറില്‍ രാത്രി പത്തു മണിയോടെയാണ് സംഭവം. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിനിമാ താരങ്ങൾ അടക്കം പാർട്ടിയിലേക്ക് എത്തിയിരുന്നു എന്നാണ് വിവരം. യുവാവിന്റെ കഴുത്തിനാണ് കുത്തേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെയും കേസെടുത്തേക്കും.