സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടരവയസുകാരന് ദാരുണാന്ത്യം. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. കേരള ഗാന്ധിനഗര്‍ സ്വദേശി മുജീബിന്റെ മകന്‍ നാഫ് ലാല്‍ ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നിയന്ത്രണം വിട്ട് എതിര്‍വശത്തുനിന്ന് വന്ന കാര്‍ സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മുജീബും ഭാര്യയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.