ബ്രേക്ഫാസ്റ്റിന് ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കിയാലോ? പെെനാപ്പിൾ കൊണ്ട് രുചികരമായ പുട്ട് തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പൈനാപ്പിൾ ജ്യൂസ് – 2 ഗ്ലാസ്സ്
- പഞ്ചസാര – 2 സ്പൂൺ (optional)
- പുട്ട് പൊടി – 2 ഗ്ലാസ്സ്
- തേങ്ങ – 4 ഗ്ലാസ്സ്
- വെള്ളം – ആവശ്യത്തിന്
- ഉപ്പ് – 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് പുട്ടുപൊടി ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് പൈനാപ്പിളിന്റെ ജ്യൂസ് കുറേശ്ശെയായി ഒഴിച്ചുകൊടുക്കുക. അതിന്റെ ഒപ്പം തന്നെ അതിലേക്ക് പഞ്ചസാര ഇഷ്ടമുള്ളവർക്ക് ചേർത്താൽ മതി പഞ്ചസാരയുടെ മധുരവും പൈനാപ്പിളിന്റെ സ്വദും കൂടി ചേർന്ന് നല്ല മധുരമുള്ള പുട്ട് കഴിക്കണം എന്നുള്ളവർക്ക് മാത്രം പഞ്ചസാര കൂടി ചേർത്തു കൊടുക്കാം. അല്ലേ എന്നുണ്ടെങ്കിൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുഴച്ചെടുക്കാവുന്നതാണ് പൈനാപ്പിളിന്റെ ആ ഒരു നനവ് മാത്രമേ ഇതിൽ പാടുള്ളൂ പൈനാപ്പിൾ ജ്യൂസ് ആയതുകൊണ്ട് തന്നെ പൊടി നന്നായിട്ട് കുഴച്ചെടുക്കാനും സാധിക്കും നന്നായിട്ട് ഇതൊന്നു കുഴച്ചെടുത്തിനു ശേഷം പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങയും പിന്നെ ആവശ്യത്തിന് പുട്ടുപൊടിയും ചേർത്തു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്.
















