വളരെ എളുപ്പത്തിൽ ഒരു ലഡ്ഡു ഉണ്ടാക്കിയാലോ? അതും ബ്രെഡ് വെച്ച് ഒരു ലഡ്ഡു. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബ്രെഡ്- 8 സ്ലൈസസ്
- നാളികേരം- ഒരു മുറി
- ശർക്കര പൊടി- 1/4 കപ്പ്
- നെയ്യ്- 1 ടീസ്പൂൺ
- ഏലയ്ക്കാപൊടി- 1/4ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
നാളികേരം പൊടിയായി ചിരവി വയ്ക്കുക. ബ്രെഡ് മിക്സിയിൽ പൊടിച്ചു വയ്ക്കുക. ഇനി ബ്രെഡ് പൊടിച്ചതും ചിരവിയ നാളികേരവും ശർക്കര പൊടിയും ഏലയ്ക്കാ പൊടിയും നന്നായി മിക്സ് ചെയ്യുക. ശേഷം നെയ്യ് ചേർത്ത് വീണ്ടും മിക്സ് ചെയ്ത് ഉരുട്ടി ലഡ്ഡു ഉണ്ടാക്കുക. ഇതോടെ ടേസ്റ്റി ബ്രെഡ് ലഡ്ഡു റെഡി.
















