കൊൽക്കത്തയിലെ നിയമ വിദ്യാർത്ഥിനിയുടെ കൂട്ടബലാത്സംഗത്തെ പരാമർശിച്ചുകൊണ്ട് തന്റെ പാർട്ടി നേതാക്കൾ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ ടിഎംസി നേതാവും എംപിയുമായ മഹുവ മൊയ്ത്ര.
എല്ലാ പാർട്ടികളിലും സ്ത്രീവിരുദ്ധത നിലനിൽക്കുന്നുണ്ടെന്നും എംപി മഹുവ മൊയ്ത്ര പറഞ്ഞു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടന സ്വന്തം നേതാക്കളുടെ അശ്ലീല പരാമർശങ്ങളെ അപലപിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുന്നില്ലെന്നും മഹുമ കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് പാർട്ടി എംപി കല്യാൺ ബാനർജിയുടെയും എംഎൽഎ മദൻ മിത്രയുടെയും വിവാദ പരാമർശങ്ങളെയും മഹുമ വിമർശിച്ചിരുന്നു.