ഒരു കിടിലൻ മിൽക്ക് ഷേക്ക് റെസിപ്പി നോക്കിയാലോ? കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു മിൽക്ക് ഷേക്ക് റെസിപ്പി. ഒരു കിടിലൻ ആപ്പിൾ മിൽക്ക് ഷേക്ക്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ആപ്പിൾ – 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- ബദാം – 8 എണ്ണം (കുതർത്ത് തൊലികളഞ്ഞത്)
- ഈന്തപ്പഴം – 4 എണ്ണം
- തണുത്ത പാൽ – 1 കപ്പ്
- പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന ആപ്പിൾ കഷ്ണങ്ങൾ, ബദാം, ഈന്തപ്പഴം, പഞ്ചസാര, അൽപം പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാൽ, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഷേക്കിന് പുറത്ത് നട്സ് ഉപയോഗിച്ച് അലങ്കരിക്കുക. ആപ്പിൾ മിൽക്ക് ഷേക്ക് തയാറായി.