ചോറിനൊപ്പം കഴിക്കാൻ ഒരു വെറെെറ്റി ചമ്മന്തി തയ്യാറാക്കിയാലോ? ഒരു സ്പെഷ്യൽ ചമ്മന്തി. രുചികരമായ ഉള്ളി മുളക് ചമ്മന്തിയുടെ റെസിപ്പി നോക്കാം..
ആവശ്യമായ ചേരുവകൾ
- ചെറിയ ഉള്ളി – 20 എണ്ണം
- വെളുത്തുള്ളി – 10 അല്ലി
- ഉണക്കമുളക് – 20 എണ്ണം
- വാളൻ പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
- വെളിച്ചെണ്ണ – 4 സ്പൂൺ
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ ഉണക്ക മുളകും പുളിയും ചേർത്ത് വെളിച്ചണ്ണയിൽ നിന്ന് കോരി മാറ്റി ഇടികല്ലിലോ മിക്സിയിലോ ചതച്ച് എടുത്ത് വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്യുക.