ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ? രുചികരമായ മാമ്പഴ പായസം തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മാമ്പഴം – 1/2 കിലോ
- പാൽ – 1 ലിറ്റർ
- നെയ്യ് – 250 ഗ്രാം
- പഞ്ചസാര – 1 കിലോ
- അണ്ടിപ്പരിപ്പ് – 200 ഗ്രാം
- മുന്തിരി – 100 ഗ്രാം
തയ്യാറാക്കുന്ന വിധം
മാമ്പഴം ആദ്യം തോല് കളഞ്ഞതിനുശേഷം കട്ട് ചെയ്ത് എടുത്ത് ശേഷം മിക്സ് ജാറിൽ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേക്ക് മാമ്പഴത്തിന്റെ പേസ്റ്റ് ചേർത്തു പാലും ഒഴിച്ചു നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും അതുപോലെ തന്നെ ആവശ്യത്തിന് പാലും ചേർത്ത് വീണ്ടും നല്ലപോലെ കുറുക്കിയെടുക്കുക.