തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലില്‍ ആരോഗ്യവകുപ്പ് ഉടന്‍ അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിശ്ചയിച്ചേക്കും. ഡോ. ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമെന്ന ഡോ.ഹാരിസിന്റെ വെളിപ്പെടുത്തലുകള്‍ പരിശോധിക്കും.
സിസ്റ്റത്തിന്റെ പ്രശ്‌നമാണിത്. സൂക്ഷ്മമായ തിരുത്തല്‍ വരുത്തും. ഡോ. ഹാരിസ് വളരെ സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹം വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞെന്നും മന്ത്രി മന്ത്രി പറഞ്ഞു.
അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലവും പരിശോധിക്കും. ഡോ. ഹാരിസ് അച്ചടക്ക ലംഘനം നടത്തി എന്നാണ് പ്രാഥമിക നിഗമനം.