കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് സമീപം കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടം. ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ നിർമാണ തൊഴിലാളി ഏലാഞ്ചൻ (30) ആണ് മരിച്ചത്. മൂന്നു പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇതിൽ രണ്ടു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളിയാണ് മണ്ണിനടിയിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു.
സ്ഥലത്തെ അശാസ്ത്രീയ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നെല്ലിക്കോട് വില്ലേജ് ഓഫീസർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. സ്ഥലത്ത് നിർമാണത്തിന് സ്റ്റേ ഓർഡർ ഉള്ളതായി നാട്ടുകാർ പറയുന്നു.