നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം താൻ സാമൂഹിക മാധ്യമങ്ങള്‍ വഴി ആക്രമിക്കപ്പെടുകയാണെന്ന് എഴുത്തുകാരി കെ ആര്‍ മീര. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സ്ഥാനാര്‍ത്ഥിക്കായി ഒരു യോഗത്തില്‍ പ്രസംഗിച്ചതിനാണ് ഈ കുറ്റപ്പെടുത്തലെന്നും എഴുത്തുകാര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോ എന്നും കെ ആര്‍ മീര പറഞ്ഞു.
സീതാറാം യെച്ചൂരിയെക്കുറിച്ചുളള ‘ആധുനിക കമ്മ്യൂണിസ്റ്റ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു കെആര്‍ മീര ഇക്കാര്യം പറഞ്ഞത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി പി അബൂബക്കര്‍ എഴുതിയ പുസ്തകം സിപി ഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കെ ആര്‍ മീരയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് ചടങ്ങില്‍ അധ്യക്ഷനായി.