Kerala

എംഎസ്‌സി എൽസ 3 കപ്പലപകടം; 14 മെട്രിക്ക് ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു

എംഎസ്‌സി എല്‍സ 3 കപ്പലപകടത്തിന് ശേഷം തീരങ്ങളില്‍ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍ അടിയുന്നത് ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നത്.

നാല് ദിവസംകൊണ്ട് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ് നീക്കം ചെയ്തത്. ഇത് 14 മെട്രിക്ക് ടണ്‍ വരും. വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടണ്‍ അവശിഷ്ടങ്ങളാണെന്നും ഡിജി ഷിപ്പിങ് അറിയിച്ചു.

അതേസമയം കപ്പലിലെ എണ്ണ നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധി നേരിടുകയാണ്. എണ്ണ നീക്കം ചെയ്യാന്‍ ഇതുവരെ തുടങ്ങിയിട്ടില്ല.

കഴിഞ്ഞ മെയ് 25 ന് മുങ്ങിയ കപ്പലിന്റെ ബങ്കറില്‍ ഉള്ള 367 ടണ്‍ സള്‍ഫര്‍ കുറഞ്ഞ എണ്ണയും 84 ടണ്‍ മറൈന്‍ ഡീസലും ജൂലൈ 3 ന് മുന്‍പ് നീക്കം ചെയ്യണം എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കപ്പല്‍ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് അന്ത്യ ശാസനം നല്‍കിയിരുന്നത്.

Latest News