തൊണ്ടയാട് ബൈപ്പാസിന് സമീപം കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി എലാജര്‍ (30) ആണ് മരിച്ചത്.
മണ്ണിനടിയില്‍ കുടുങ്ങിയ ബംഗാൾ സ്വദേശികളായ അലകിസ്, അദീഷ് എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സർവീസ് റോഡ് നിർമ്മിക്കേണ്ട സ്ഥലത്തെ മണ്ണാണ് ഇടിഞ്ഞതെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാല്‍ സുരക്ഷാ പ്രശ്നങ്ങൾ ഇല്ല. അടിയന്തരമായി പ്രദേശത്ത് സംരക്ഷണഭിത്തി നിർമ്മിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.