ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ ഗാരേജിലെത്തിച്ച് നടൻ ബോബി കുര്യൻ. ‘പണി’ എന്ന സിനിമയിലൂടെ ആണ് നടൻ പ്രക്ഷക ശ്രദ്ധ നേടിയത്. 32.68 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷനാണ് താരം സ്വന്തമാക്കിയത്.
കോട്ടയത്തെ ടൊയോട്ട വിതരണക്കാരയ നിപ്പോൺ ടൊയോട്ടയിൽ നിന്നാണ് താരം കാർ വാങ്ങിയത്. ഏറ്റവും ഉയര്‍ന്ന മോഡലായ ZX(O) അടിസ്ഥാനമാക്കിയുള്ള ഇന്നോവ ഹൈക്രോസിന്റെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ പരിമിതമായ എണ്ണം മാത്രമേ ടൊയോട്ട വിപണിയിലെത്തിക്കുന്നുള്ളൂ.
വയര്‍ലെസ് ചാര്‍ജറും എയര്‍ പ്യുരിഫെയറും ഫൂട്ട് വെല്‍ ലാംപും അടക്കമുള്ള അധിക ഫീച്ചറുകള്‍ എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ട്. ഇന്നോവ ഹൈക്രോസിന്റെ ZX(O) മോഡലിനെക്കാൾ 1.24 ലക്ഷം രൂപ അധികമാണ് എക്‌സ്‌ക്ലുസീവ് മോഡലിന്. ഇന്നോവ ഹൈക്രോസ് സ്റ്റാന്‍ഡേഡ് ഹൈബ്രിഡ് മോഡലുകളുടെ വില 26.31 ലക്ഷം മുതല്‍ 31.34 ലക്ഷം രൂപ വരെയാണ്. ഇന്നോവ ഹൈക്രോസിന്റെ സ്റ്റാന്‍ഡേഡ് പെട്രോള്‍ പവര്‍ ട്രെയിന്റെ വില 19.09 ലക്ഷം മുതല്‍ 21.30 ലക്ഷം രൂപ വരെയാണ്.
എന്തൊക്കെയാണ് പുതുമകൾ
എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഡ്യുവല്‍ ടോണ്‍ ട്രീറ്റ്‌മെന്റാണ് ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷന് ടൊയോട്ട നല്‍കിയിരിക്കുന്നത്. ഇത് കൂടുതല്‍ എസ്‌യുവി ലുക്ക് ഹൈക്രോസിന് നല്‍കുന്നു. സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ് എന്നിവ അടക്കമുള്ള കളര്‍ ഓപ്ഷനുകള്‍ ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ട്. ഇതു രണ്ടും ഡ്യുവല്‍ ടോണ്‍ ഫോര്‍മാറ്റിലാണ് ലഭ്യമാവുക.
മുന്നില്‍ ഇന്നോവ ബാഡ്ജിങ് കറുപ്പില്‍ നല്‍കിയിരിക്കുന്നു. കറുപ്പ് റൂഫും പില്ലറുകളും വ്യത്യസ്തമായ ലുക്ക് വാഹനത്തിന് നല്‍കുന്നുണ്ട്. മുന്‍ ഗ്രില്ലിലും പിന്നിലെ ബംപറിലും അലോയ് വീലുകളിലുമെല്ലാം കറുപ്പിന്റെ സാന്നിധ്യം വ്യക്തമാണ്. എക്‌സ്‌ക്ലുസീവ് എഡിഷനില്‍ വീല്‍ ആര്‍ക്ക് ക്ലാഡിങും കറുപ്പിലാണ് നല്‍കിയിരിക്കുന്നത്. പിന്നിലാണ് എക്‌സ്‌ക്ലുസീവ് ബാഡ്ജിങ് നല്‍കിയിരിക്കുന്നത്. ഉള്ളിലും ഡ്യുവല്‍ ടോണ്‍ തീമാണ് ഇന്‍സ്ട്രുമെന്റ് പാനലിലും സീറ്റ് അപ്പോള്‍സ്ട്രിയിലും ഡോര്‍ ഫാബ്രിക്കിലും സെന്റര്‍ കണ്‍സോള്‍ ലിഡിലുമെല്ലാം നല്‍കിയിട്ടുള്ളത്. എയര്‍ പ്യൂരിഫെയര്‍, വയര്‍ലെസ് ചാര്‍ജര്‍, ഫൂട്ട് വെല്‍ ലാംപ് എന്നിങ്ങനെയുള്ള അധിക ഫീച്ചറുകളും ഹൈക്രോസ് എക്‌സ്‌ക്ലുസീവ് എഡിഷനിലുണ്ട്.
പവര്‍ട്രെയിനും ഫീച്ചറുകളും
ടൊയോട്ട ഇന്നോവ ഹൈക്രോസ് എക്‌സ്‌ക്ലുസീവില്‍ TNGA അഞ്ചാം തലമുറ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് നല്‍കിയിട്ടുള്ളത്. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍, ഇന്‍ലൈന്‍, 16 വാല്‍വ്, ഡിഒഎച്ച്‌സി, വിവിടിഐ പെട്രോള്‍ എന്‍ജിന്‍. 168 സെല്‍ നിക്കല്‍ മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി പാക്കും ചേരുന്നതോടെ 186പിഎസ് കരുത്തും പരമാവധി 206എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഇ സിവിടി ട്രാന്‍സ്മിഷന്‍ വഴി മുന്‍ ചക്രങ്ങളിലേക്കാണ് പവര്‍ എത്തുക.ഇകോ, നോര്‍മല്‍, പവര്‍ എന്നിങ്ങനെ ഡ്രൈവിങ് മോഡുകള്‍. ചെറു യാത്രകള്‍ക്ക് ബാറ്ററി ചാര്‍ജിന് അനുസരിച്ച് ഇവി മോഡും ഉപയോഗിക്കാം. പെട്രോള്‍ മോഡും, ഹൈബ്രിഡ് മോഡുമുള്ള വാഹനത്തിന്റെ കാര്യക്ഷമത കൂട്ടാന്‍ റീജെനറേറ്റീവ് ബ്രേക്കിങും നല്‍കിയിരിക്കുന്നു. ഇന്ധനക്ഷമത ലിറ്ററിന് 23.24 കിലോമീറ്റര്‍(ARAI).വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍ റൂഫ് വിത്ത് മൂഡ് ലൈറ്റിങ്, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 7 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവേഡ് ഒട്ടോമന്‍ സീറ്റുകള്‍, 9 സ്പീക്കറുകളുള്ള പ്രീമിയം ജെബിഎല്‍ സൗണ്ട് സിസ്റ്റം, സുരക്ഷക്കായി 6 എയര്‍ബാഗുകള്‍, ഓട്ടോ ഹൈബീം, ഡൈനാമിക് റഡാര്‍ ക്രൂസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, കൂട്ടിയിടി മുന്നറിയിപ്പ്, ലൈന്‍ ട്രേസ് അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക്ക് അലര്‍ട്ട് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.