ബീഹാറിൽ വോട്ടർ പട്ടിക പരിഷ്‌ക്കരണം ഇന്ന് മുതൽ ആരംഭിച്ചു. ഓരോ വോട്ടർമാരും അവരുടെ യോഗ്യതയും പൗരത്വവും തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
അതേസമയം വോട്ടർ പട്ടിക മറയാക്കി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്നും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടാണ് നടപടിയെന്നും പ്രതിപക്ഷം ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, വോട്ടർ പട്ടികയിലെ സമഗ്ര പരിഷ്‌ക്കരണത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെയാണ് വോട്ടർ പട്ടികയിലെ സൂഷ്മ പരിശോധനയ്ക്ക് ബീഹാറിൽ തുടക്കമായത്.