Movie News

‘ഒരു റൊണാള്‍ഡോ ചിത്രം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി – oru ronaldo chithram teaser

ഫുൾഫിൽ സിനിമാസ് നിർമിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രം സിനിമ സ്വപ്‌നംകണ്ട് നടക്കുന്ന ഒരു യുവസംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ്.

അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അല്‍ത്താഫ് സലീം, മേഘനാഥന്‍, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന ഉണ്ണികൃഷ്ണന്‍, സുപര്‍ണ്ണ തുടങ്ങി നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ സംവിധായകനായ റിനോയ് കല്ലൂർ നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയൻ ആണ്.

പി.എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം -ദീപക് രവി, എഡിറ്റിംഗ് -സാഗർ ദാസ്, ഗാനരചന -ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ.

story highlight: oru ronaldo chithram teaser