ആധാർ നമ്പർ ചോരുന്നത് വഴി പല അപകടങ്ങളും സംഭവിക്കാം… ആധാർകാർഡിലൂടെ നമ്മുടെ സ്വകാര്യവിവരങ്ങൾ വരെ ചോർത്താൻ കഴിയും ഇതുവഴി, വ്യാജ സിം കാർഡ് എടുക്കാനും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാനും വരെ തട്ടിപ്പുകാർക്ക് സാധിക്കും. ഇത് മാത്രമല്ല ആധാർ നമ്പർ ചോരുന്നത് വഴി നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമാവുന്നതിനും ഇടവരുത്തിയേക്കും എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. യുപിഐ ഇടപാടുകളും സുരക്ഷിതമല്ല.
ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ വരുമ്പോൾ നമ്മുടെ ഫോണിലേക്ക് ഒടിപി വരും എന്നതാണ് നമ്മുടെ ധൈര്യം. എന്നാൽ രാജ്യത്തെ പല ഗ്രാമീണ ബാങ്കുകളും ഫോൺ നമ്പർ ആവശ്യപ്പെടുന്നില്ല എന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് വ്യാപകമായി നടക്കുന്നു.
നമ്മുടെ ബയോമെട്രിക് ഡാറ്റ ഉൾപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ സുരക്ഷിതമാക്കാൻ ആധാർ നമ്പർ ബ്ലോക്ക് ചെയ്യാനും അൺബ്ലോക്ക് ചെയ്യാനും യുഐഡിഎഐ ഓപ്ഷൻ നൽകുന്നുണ്ട്.
എങ്ങനെ ആധാർ നമ്പർ ലോക്ക് ചെയ്യാം?
ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
My Aadhar എന്ന ഓപ്ഷനിലും പിന്നാലെ Aadhaar Services എന്ന ഓപ്ഷനിലേക്കും പോവുക.
Lock/Unlock Aadhaar എന്നതിൽ അല്ലെങ്കിൽ Lock/Unblock Biometrics എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
Lock UID എന്നത് അല്ലെങ്കിൽ Enable Biometric Lock എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇതിന് ശേഷം നിങ്ങളുടെ ആധാർ നമ്പറും മറ്റ് ആവശ്യമായ വിവരങ്ങളും നൽകുക. ഇതിന് ശേഷം ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക.
mAadhaar ആപ്പ് ഉപയോഗിച്ചും ആധാർ നമ്പർ ബ്ലോക്ക് ചെയ്യാനും അൺബ്ലോക്ക് ചെയ്യാനും സാധിക്കും. അൺലോക്ക് ചെയ്തതിന് ശേഷമായിരിക്കും പിന്നെ ബയോമെട്രിക്സ് വിവരങ്ങൾ ഉപയോഗിക്കാനാവുക.