പുതുക്കാടിൽ നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതായി യുവതി മൊഴി നൽകിയതായാണ് പൊലീസ് പറഞ്ഞത്. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും പൊലീസ് പറയുന്നു.
അതേസമയം മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥിയെന്ന് പറഞ്ഞ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ആസ്തികഷ്ണങ്ങൾ ഫോറന്‍സിക് സര്‍ജന്‍ കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കൂടാതെ അസ്ഥി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഭവിന്‍, കാമുകി അനീഷ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചത് രണ്ടും ആൺകുഞ്ഞുങ്ങളാണ്.
സമൂഹമാധ്യമത്തിലൂടെയാണ് വെള്ളിക്കുളങ്ങര സ്വദേശി ഭവിനും അനീഷയും പരിചയപ്പെടുന്നത്. ഈ ബന്ധം പിന്നീട് പ്രണയമായി മാറി. 2021 ലായിരുന്നു യുവതിയുടെ ആദ്യപ്രസവം നടന്നത്. പിന്നീട് 2024 ലായിരുന്നു രണ്ടാമത്തെ പ്രസവം.
രണ്ട് പ്രസവത്തിലെയും കുഞ്ഞുങ്ങൾ മരിച്ചു പോയെന്നാണ് യുവതി ഭാവിനോട് പറഞ്ഞിരിക്കുന്നത്. കൂടാതെ ദോഷം തീരുന്നതിന് കര്‍മ്മം ചെയ്യാന്‍ അസ്ഥി പെറുക്കി സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അനീഷ കുഞ്ഞിന്റെ അസ്ഥി പെറുക്കി ഭവിനെ ഏല്‍പ്പിച്ചു.
എന്നാൽ മദ്യത്തിന് അടിമയായ ഭവിനുമായി ഇടക്കാലത്ത് അനീഷ തെറ്റിപ്പിരിഞ്ഞു. ഈ കാലയളവിൽ തന്നെ അനീഷ മറ്റൊരാളുമായി ബന്ധവും സ്ഥാപിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ ഭവിന്‍ അനീഷയുമായി വഴക്കുണ്ടാക്കി.
തങ്ങളുടെ പ്രണയ ബന്ധം തുടരുമോയെന്ന ചോദ്യത്തിന്, താല്‍പ്പര്യമില്ലെന്ന് യുവതിയുടെ മൊഴി ഇയാളെ പ്രകോപിപിച്ചിരുന്നു. തുടര്‍ന്ന് വിവരങ്ങളെല്ലാം വീട്ടുകാരെ അറിയിക്കുമെന്ന് ഭവിന്‍ ഭീഷണി മുഴക്കി.
ഇതിനു പിന്നാലെയാണ് മദ്യലഹരിയില്‍ ഭവിന്‍ അസ്ഥിക്കഷണങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതോടെയാണ് ഈ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്. എന്നാൽ യുവതി ഗര്‍ഭിണിയായിരുന്നത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ വീട്ടുകാര്‍ പറയുന്നത്.
















