എലൂരിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശികളായ അഫ്സൽ ഹുസൈൻ, റോണി സേഖ് എന്നിവരാണ് അറസ്റ്റിലായി. എലൂർ ഫാക്ട് ഭാഗത്തു വെച്ചാണ് ഡാൻസാഫ് സംഘം കഞ്ചാവ് പിടികൂടിയത്.
2 ട്രാവൽ ബാഗുകളിൽ കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഇവർ കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിലാണ് വിതരണം നടത്തുന്നത്. വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.