ലണ്ടന്‍: മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം വെയ്ൻ ലാർക്കിൻസ് അന്തരിച്ചു. 71 വയസ്സായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി 13 ടെസ്റ്റുകളും 25 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്. ലാര്‍കിന്‍സ് ഇംഗ്ലീഷ് ക്രിക്കറ്റില്‍ നിറഞ്ഞുനിന്നത് 1979-മുതല്‍ 1991 വരെയായിരുന്നു.
England Cricket is deeply saddened to learn that Wayne Larkins has passed away at the age of 71.
We offer our sincerest condolences to Wayne’s family and his many friends.
— England Cricket (@englandcricket) June 29, 2025
ആഭ്യന്തര ക്രിക്കറ്റില്‍ നോര്‍ത്താംപ്ടണ്‍ഷെയറിന് വേണ്ടിയാണ് ലാര്‍കിന്‍സ് കരിയറിലെ ഭൂരിഭാഗവും കളിച്ചത്. എഴുന്നൂറിലധികം മത്സരങ്ങള്‍ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് ഡെര്‍ഹാമിനായും കളിച്ചു. കരിയറില്‍ 85 സെഞ്ചുറികളുള്‍പ്പെടെ 40,000-ലധികം റണ്‍സ് ലാര്‍കിന്‍സ് നേടിയിട്ടുണ്ട്.
താരത്തിന്റെ കരിയറിലെ രണ്ടാം മത്സരം തന്നെ 1979-ലെ ലോകകപ്പ് ഫൈനലായിരുന്നു. എന്നാല്‍ ലാര്‍കിന്‍സ് ഉള്‍പ്പെട്ട സംഘത്തിന് അന്ന് വിജയിക്കാനായില്ല. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വിന്‍ഡീസ് കിരീടം നേടി. കരിയറില്‍ മൂന്നുവര്‍ഷം വിലക്ക് നേരിട്ടത് രാജ്യാന്തര കരിയറില്‍ വിലങ്ങുതടിയായി. 1982-ല്‍ നടന്ന അനൗദ്യോഗിക ദക്ഷിണാഫ്രിക്കന്‍ റെബല്‍ ടൂറില്‍ പങ്കെടുത്തതിനാണ് വിലക്ക് ലഭിച്ചത്.