തടികൂടുന്നതും ഭാരക്കൂടുതലും എല്ലാം ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യം ആവില്ല. ഇത് പരിഹരിക്കാന്‍ പല രീതികളും പിന്തുടരുന്നവരുണ്ടാകും. എന്നിട്ടും നിങ്ങളുടെ ഭാരവും തടിയും കുറയുന്നില്ല എങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് പരിശോധിക്കുന്നത് നല്ലതാവും.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലെങ്കില്‍ നിങ്ങള്‍ എന്ത് വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും കാര്യമുണ്ടാവില്ല. തടി കുറയുന്നില്ലെങ്കില്‍ തൈറോയ്ഡ് ടെസ്റ്റ് നടത്തി നോക്കാവുന്നതാണ്.
നല്ല ശാരീരിക ആരോഗ്യത്തിന് അത്യാന്താപേക്ഷിതമായ കാര്യമാണ് നല്ല മാനസികാരോഗ്യം. നിങ്ങള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ടിരിക്കുകയാണോ എന്ന് പരിശോധിക്കുക. ചിലരില്‍ മാനസിക സമ്മര്‍ദ്ദം ഫാറ്റ് ബേണിങ്ങിനെ സാവധാനത്തിലാക്കും.
ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും തടിയും ഭാരവും കുറയുന്നില്ലെങ്കില്‍ ഒരു കാര്യം കൂടി പരിശോധിക്കണം. നിങ്ങള്‍ക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്നതാണത്. ശരിയാം വിധം ഉറങ്ങിയില്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.
കഴിക്കുന്ന ഭക്ഷണം എത്രയാണെന്നതിനെ കുറിച്ച് ബോധ്യമില്ലായ്മയും ഒരു പ്രശ്‌നം ആകാറുണ്ട് ചിലര്‍ക്ക്. ഓരോ ശരീരപ്രകൃതിയ്ക്കും ഓരോ തരത്തിലുള്ള ഭക്ഷണ രീതിയില്‍ ആയിരിക്കും വേണ്ടത്. ഒരു ഡയറ്റീഷ്യനെ സമീപിച്ച് നിങ്ങളുടെ ഭക്ഷണ രീതികള്‍ പുനക്രമീകരിച്ച് നോക്കൂ.
വെറുതേ വ്യായാമം ചെയ്തതുകൊണ്ടുമാത്രം നിങ്ങളുടെ ഭാരം കുറഞ്ഞോളണം എന്നില്ല. കൂടുതല്‍ കാര്‍ഡിയോ എക്‌സര്‍സൈസുകള്‍ ചെയ്യുകയും സ്‌ട്രെങ്ത് ട്രെയ്‌നിങ് കുറയുകയും ചെയ്താല്‍ വേണ്ട ഗുണം കിട്ടില്ല. രണ്ടും കൃത്യമായ അളവില്‍ തന്നെ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണം.