അന്നും ഇന്നും ഹോളിവുഡ് ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ബ്രാഡ് പിറ്റ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘എഫ് 1’ ആണ് പ്രേക്ഷകമനം കവർന്ന് മുന്നേറുന്ന ഹോളിവുഡ് ചിത്രം. ഇംഗ്ലീഷ് പതിപ്പിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളിൽ എത്തിയ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്. ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്.
‘ബ്രാഡ് പിറ്റ്. അത്ര തന്നെ, അതാണ് പോസ്റ്റ്.’ താരം കുറിച്ചു. ദീപികയുടെ ഈ പോസ്റ്റിനെ ചുറ്റിപറ്റി നിരവധി അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്. ചിത്രത്തിൽ ബ്രാഡ് പിറ്റിന്റെ പ്രകടനം അതിഗംഭീരമാണെന്നും, ദീപികയുടെ പോസ്റ്റിനോട് തങ്ങളും യോജിക്കുന്നുവെന്നും ആരാധകർ പറയുന്നു. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് എഫ് വണ്ണിന് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ഗംഭീര കളക്ഷനും അഭിപ്രായങ്ങളുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ജോസഫ് കോസിന്‍സ്കി സംവിധാനം ചെയ്തിരിക്കുന്ന ‘എഫ് 1’ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. എഹ്‍രെന്‍ ക്രൂഗറിന്‍റേതാണ് തിരക്കഥ. ഫോര്‍മുല വണ്‍ ഗവേണിംഗ് ബോഡിയായ എഫ്ഐഎയുടെ സഹകരണത്തോടെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡാംസൺ ഇഡ്രിസ്, കെറി കോണ്ടൻ, തോബിയാസ് മെൻസിസ്, ജാവിയർ ബാർഡെം എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
story highlight: actress deepika padukone insta storie
















