മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു കിഴങ്ങുവർഗ്ഗമാണ് കൂർക്ക. കറി, മെഴുക്കുപുരട്ടി, ഉപ്പേരി എന്നിവ തയാറാക്കാൻ കൂർക്ക ഉപയോഗിക്കുന്നു.
മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും പ്രിയമാണ് കൂർക്കയുടെ വിഭവങ്ങൾ.
കൂർക്ക മിക്കവർക്കും ഇഷ്ടമാണ്. സംഗതി രുചിയൊക്കെ ആണെങ്കിലും കൂർക്ക വൃത്തിയാക്കി എടുക്കുക ടാസ്കണ്. തൊലി കളഞ്ഞെടുക്കാൻ സമയം മാത്രമല്ല, നമ്മുടെ കൈകളിൽ കൂർക്കയുടെ കറയും പറ്റും. ഇനി കൂർക്കയുടെ തൊലി കളയാൻ പുത്തൻ ട്രിക്ക് ഉപയോഗിക്കാം. കൈയിൽ കറ പറ്റുമെന്ന ടെൻഷനും വേണ്ട.
കൂർക്ക നന്നായി കഴുകി എടുക്കാം. മണ്ണ് ഒട്ടുമില്ലാതെ വൃത്തിയായി കഴുകണം. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒറ്റ വിസിലടിപ്പിച്ച് വേവിക്കാം. തണുത്തതിന് ശേഷം കൈകൊണ്ട് അമർത്തിയാൽ കൂർക്കയുടെ തൊലി ഈസിയായി കളയാം. കൂടാതെ ആരിഞ്ഞെടുത്താൽ വളരെ എളുപ്പത്തിൽ തന്നെ മെഴുക്കുപെരട്ടിയും ഉണ്ടാക്കാം. ഇനി കൂർക്ക വാങ്ങുമ്പോൾ ഈ ട്രിക്ക് പരീക്ഷിക്കാം.
















