ക്യാബിനകത്തെ താപനില ഉയർന്നതു കാരണം എയർ ഇന്ത്യ ടോക്യോ -ഡൽഹി വിമാനം കൊൽക്കത്തയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രക്കാർ സുരക്ഷിതരാണ്. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിനാണ് സാങ്കേതിക പ്രശ്നമുണ്ടായത്. യാത്രക്കാർ സുരക്ഷിതർ. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതായി എയർ ഇന്ത്യ. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ലാൻഡ് ചെയ്തെന്നും നിലവിൽ പരിശോധനകൾ നടത്തിവരികയാണെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു. ഇന്ന് വൈകുന്നേരം ഡൽഹിയിലെത്തേണ്ട വിമാനമാണ് കൊൽക്കത്തയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്.
AI357 വിമാനം ടോക്കിയോയിൽ നിന്ന് ഉച്ചയ്ക്ക് 12.31നാണ് പറന്നുയർന്നത്. യാത്രക്കാരെ ഡൽഹിയിലെത്തിക്കാനുള്ള ബദൽ മാർഗം പരിശോധിച്ചുവരികയാണെന്ന് എയർ ഇന്ത്യ അധികൃതര് അറിയിച്ചു. ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് മുൻകരുതൽ നടപടിയായി കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്ങ് നടത്തുകയായിരുന്നു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് എത്തിക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും എയർ ഇന്ത്യ വാക്താവ് പറഞ്ഞു. യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
STORY HIGHLIGHT : Warm Temperature” In Cabin, Air India Tokyo-Delhi Flight Diverted To Kolkata
















