മീൻ പല രീതിയിൽ തയ്യാറാക്കാറുണ്ടെങ്കിലും മീൻ പീരയ്ക്ക് ഒരു പ്രത്യേക രുചിയാണ്. മീൻ നെത്തോലിപീര ആണെങ്കിലോ ചോറിന്റെ കൂടെ കഴിക്കാൻ വേറെ ഒന്നും വേണ്ട. നത്തോലി പീരപറ്റിക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ.
ചേരുവകൾ
- നത്തോലി – അര കിലോ
- തേങ്ങ – അര മുറി
- ഇഞ്ചി – ഒരു ചെറിയ കഷണം
- മഞ്ഞള്‍പ്പൊടി – കാല്‍ സ്പൂണ്‍
- കറിവേപ്പില – 2 തണ്ട്
- കുടംപുളി – 2
- കുഞ്ഞുള്ളി – 3
- പച്ചമുളക് – 4
- എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങയും, പച്ചമുളകും, കുഞ്ഞുള്ളിയും, ഇഞ്ചിയും, മഞ്ഞള്‍പ്പൊടിയും ചേർത്ത് നല്ലതു പോലെ ചതച്ചെടുക്കുക. ഇനി കുടംപുളി വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തെടുക്കുക. ഇനി ഒരു ചട്ടിയില്‍ വൃത്തിയാക്കിയ മീന്‍, കുടമ്പുളി, തേങ്ങ ചതച്ചതും ആവശ്യത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചു വെച്ച് വേവിക്കുക. മീന്‍ ഉടഞ്ഞു പോകാതെ ശ്രദ്ധിക്കണം. വെള്ളം വറ്റി കഴിയുമ്പോള്‍ കുറച്ച് എണ്ണ പീരയുടെ മീതെ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഒന്നു കൂടി ആവി കയറ്റുക. ഇനി അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കാം.
STORY HIGHLIGHT : natholi meen peera