ചെറിയപ്പെട്ടി കടകളിലെ കുപ്പികളിലുണ്ടായിരുന്ന കടലമിഠായികളും, തേൻ മിഠായികളും നുണഞ്ഞിരുന്ന ഒരു കാലം മറക്കാൻ സാധിക്കില്ല. രുചികരമായ കടല മിട്ടായി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
കപ്പലണ്ടി – ഒന്നര കപ്പ്
ശർക്കര – അര കപ്പ്
വെള്ളം – 2 -3 ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് കപ്പലണ്ടി ഇട്ട് നിറം മാറി വരുന്നത് വരെ ഒന്ന് വറുത്തെടുക്കുക. ശേഷം അതിന്റെ പുറം തോടൊക്കെ ഒഴിവാക്കുക. ഇനി മറ്റൊരു പാനിലേക്ക് ശർക്കരയും വെള്ളവും ചേർത്ത് തിളച്ച് വരുമ്പോഴേക്കും അരിച്ചെടുക്കുക. ഇനി ഇതിലേക്ക് ബേക്കിംഗ് സോഡയും ചേർത്ത് തിളപ്പിച്ചെടുത്ത് നൂൽ പരുവം ആകണം. ഈ സമയം വറുത്തെടുത്ത കപ്പലണ്ടിയും ചേർത്ത് നന്നായി ഇളക്കി ഒരു ട്രേയിലേക്ക് ഫോയിൽ പേപ്പർ കവർ ചെയ്ത് കപ്പലണ്ടി ഇട്ട് പരത്തി 2 – 3 മിനിറ്റ് ശേഷം മുറിച്ചെടുക്കാം.
STORY HIGHLIGHT : Kappalandi mittaayi