India

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ യുഎസ് സന്ദർശനം ഇന്നുമുതൽ ആരംഭിക്കും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം ഇന്നുമുതൽ ആരംഭിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം.

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ജൂലൈ രണ്ട് വരെയാണ് എസ് ജയശങ്കറിന്റെ യുഎസ് സന്ദർശനം.

കഴിഞ്ഞ ജനുവരി 21ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച കാര്യങ്ങൾ അനുസരിച്ചാണ് ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുന്നത്.