മിഡ് സൈസ് സെഡാൻ സിറ്റിയുടെ സ്പോർട് എഡിഷൻ അവതരിപ്പിച്ച് ഹോണ്ട ഇന്ത്യ. ലൈഫ് ഇസ് എ സ്പോർട് എന്ന ടാഗ് ലൈനിലാണ് സ്പോർട് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. മന്ദഗതിയിലുള്ള വിൽപ്പനയുടെ വേഗം വർധിപ്പിക്കാൻ പുതിയ സ്പെഷ്യൽ പതിപ്പിന്റെ വരവ് സഹായകരമായേക്കുമെന്നാണ് വിലയിരുത്തൽ.
14.89 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വില. പുതിയ മിഡ്-സൈസ് സെഡാൻ ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. പ്ലാറ്റിനം വൈറ്റ് പേൾ, റേഡിയന്റ് റെഡ് മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും സിറ്റി സ്പോർട് ലഭ്യമാവുക.
സ്പോർട്ടി ബ്ലാക്ക് ഗ്രിൽ, ബ്ലാക്ക് ട്രങ്ക് ലിപ് സ്‌പോയിലർ, ഗ്ലോസി ബ്ലാക്ക് ഷാർക്ക് ഫിൻ ആന്റിന, എക്‌സ്‌ക്ലൂസീവ് സ്‌പോർട് എംബ്ലം, മൾട്ടി-സ്‌പോക്ക് ഗ്രേ അലോയ് വീലുകൾ, ബ്ലാക്ക് ഒആർവിഎമ്മുകൾ (ഔട്ട്‌സൈഡ് റിയർ-വ്യൂ മിററുകൾ) എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രത്യേകതകൾ.
എന്നാൽ സൺറൂഫ്, റിയർ എസി വെന്റുകൾ, നാല് ട്വീറ്ററുകൾ, ലെയ്ൻ വാച്ച് ക്യാമറ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോ വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ സവിശേഷതകൾ സ്പോർട്ടിൽ ഇല്ലെന്നത് ഫീച്ചർ റിച്ച് കാറുകൾ തേടുന്നവരെ നിരാശപ്പെടുത്തിയേക്കാം. മാത്രമല്ല, ഇതൊരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ സ്വന്തമാക്കാനും സാധിക്കൂ.
ഹോണ്ടയുടെ പരിഷ്കരിച്ച 1.5L i-VTEC പെട്രോൾ എഞ്ചിൻ [E20 കംപ്ലയിന്റ്] സിവിടിയും പാഡിൽ ഷിഫ്റ്റും ചേർന്ന് 121 പിഎസ് കരുത്തുണ്ട്. ടോർക്ക് 145 എൻഎം. മൈലേജ് 18.4 kmpl. ട്രാൻസ്മിഷൻ സിവിടി ഓട്ടോമാറ്റിക്.
content highlight: Honda City Sport