എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജിയെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. കാതോലിക്കേറ്റ് ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലാണ് അഭിനന്ദന പോസ്റ്റ് വന്നത്. എന്നാൽ ഇതിനെതിരെ സഭാ നേതൃത്വത്തിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്. ചാത്തന്നൂർ പള്ളിയിലെ യുവജന പ്രസ്ഥാനതിൻ്റെ സെക്രട്ടറി ആയിരുന്നു എന്നും കൂടി കൊടുത്തിരുന്നെങ്കിൽ പലരുടെയും തെറ്റിദ്ധാരണ ഒഴിവാക്കാൻ നല്ലത് ആയിരുന്നു, SFI അല്ലേ… ഇവർക്ക് മതം ഇല്ലല്ലോ പിന്നെ ഇടവക അംഗം എങ്ങനെ ആയി എന്നിങ്ങനെയാണ് ഉയരുന്ന പ്രധാന വിമർശനം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചാത്തന്നൂർ സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗം.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡൽഹി ജനഹിത് ലോ കോളജിൽ എൽ.എൽ.ബി അവസാനവർഷ വിദ്യാർത്ഥിയാണ്. അഭിനന്ദനങ്ങൾ.
content highlight: Adarsh M Saji SFI