ഞണ്ട് എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണ്. ഞണ്ട് കറിയും, റോസ്റ്റും ഒക്കെ എത്ര കിട്ടിയാലും നമ്മൾ കഴിക്കും. എന്നാൽ ഞണ്ട് സൂപ്പ് കഴിച്ചിട്ടുണ്ടോ? ഒരു ഞണ്ട് സൂപ്പ് റെസിപ്പി പരിചയപ്പെട്ടാലോ?
ചേരുവകൾ
ഞണ്ട് – 1/2 കിലോ
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – 2 സ്പൂൺ
കുരുമുളക്- 2 സ്പൂൺ
പച്ചമുളക് – 2 എണ്ണം
ജീരകം – 1 സ്പൂൺ
സ്റ്റാർ (Star anise) – 2 എണ്ണം
ഉപ്പ് – 2 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
മുളക് പൊടി-1 സ്പൂൺ
മല്ലിയില – 3 സ്പൂൺ
തുളസി ഇല- 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഞണ്ട് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഇത് ഒരു ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തന്നെ പച്ചമുളക്, കുരുമുളക്, സ്റ്റാർ, മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, മല്ലിയില, തുളസിയില, ജീരകം എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ടൊന്ന് വേവിച്ചെടുത്ത ശേഷം കഴിക്കാവുന്നതാണ്. ഈ സൂപ്പ് ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഒക്കെ നല്ലൊരു ആശ്വാസം നൽകുന്നതാണ്.