നിലമ്പൂരിലെ എല്‍ഡിഎഫ് പരാജയത്തിൽ സാഹചര്യം വ്യക്തമാക്കി മുതിർന്ന നേതാവ് എ കെ ബാലൻ. നിലമ്പൂരിൽ സിപിഎം ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ബൈബിളിനെ ഉദ്ധരിച്ച് പി വി അന്‍വറിനെ വിമര്‍ശിച്ച എ കെ ബാലന്‍ പറഞ്ഞു.
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എ കെ ബാലൻ നിലപാട് വ്യക്തമാക്കിയത്. നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നെന്നും എ.കെ. ബാലൻ ലേഖനത്തിൽ പറയുന്നു. 2021 ല്‍ പി വി അന്‍വര്‍ ജയിച്ചത് ഒരു പ്രത്യേക സാഹചര്യത്തിലാണെന്നും എ കെ ബാലന്‍ ചൂണ്ടികാട്ടി.
ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ….
തിരഞ്ഞെടുപ്പിലെ അടിയൊഴുക്ക് നിയന്ത്രിക്കുന്നതില്‍ ചിലപ്പോള്‍ നിര്‍ണായക ഘടകമാകുന്നത് നല്ല മനസ്സിന്റെ ഉടമകള്‍ ആകണമെന്നില്ല. എം സ്വരാജിന്റെ പരാജയത്തെ ഈ ഗണത്തില്‍ -പ്പെടുത്തിയാല്‍ മതി. പക്ഷെ ഉയര്‍ത്തെഴുന്നേല്‍ക്കും. യേശു ക്രിസ്തുവിനെ ഒറ്റുകൊടുത്തതിന് യൂദാസിന് കിട്ടിയ പ്രതിഫലം കൊണ്ടാണ് അക്കല്‍ദാമ എന്ന ഭൂമി യൂദാസ് വാങ്ങിയത്. ആ ഭൂമി പിന്നീട് പാപത്തിന്റെ ഭൂമിയെന്നാണ് അറിയപ്പെട്ടത്. അവിടെ വിരിഞ്ഞ പൂക്കള്‍ക്ക് സുഗന്ധമല്ല, ദുര്‍ഗന്ധം ആയിരുന്നു. ആ പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്. കുറ്റബോധം കൊണ്ടുണ്ടായ യൂദാസിന്റെ അനുഭവം അന്‍വർ ഓര്‍മ്മപ്പെടുത്തുന്നു.
കോണ്‍ഗ്രസില്‍ നിന്നും വന്ന വ്യക്തിയെന്ന നിലയില്‍ കുറച്ചുവോട്ടര്‍മാരെ കോണ്‍ഗ്രസില്‍ നിന്നും സ്വാധീനിക്കാനായതിനാലാണ് 2016 ല്‍ വിജയിച്ചത്. തുടര്‍ന്ന് പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടത്തിന്റെ തണലില്‍, പ്രത്യേകിച്ച് വികസനപ്രവര്‍ത്തനത്തില്‍ കോടിക്കണക്കിന് രൂപ മണ്ഡലത്തില്‍ ചെലവഴിച്ചു. സ്വാഭാവികമായും ഇതിന്റെ നേട്ടം ജനപ്രതിനിധിക്ക് ലഭിക്കും. ഒരര്‍ഥത്തില്‍ ഭരണനേട്ടത്തിന്റെ ഒരുഭാഗം അന്‍വറിന് കിട്ടി.
content highlight: A K Balan CPM