സങ്കീര്‍ണ്ണമായ ഹൃദയ ശസ്ത്രക്രിയകളെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സ്‌നേഹസംഗമമായ ‘ഹൃദയസ്പര്‍ശം 2.0’ പരിപാടിക്ക് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി വേദിയായി. കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറിക്ക് (സി.ടി.വി.എസ്) വിധേയരായവരും അവരുടെ കുടുംബാംഗങ്ങളും അവരെ ചികിത്സിച്ച ഡോക്ടര്‍മാരും വീണ്ടും ഒത്തുകൂടിയ ഈ പരിപാടി വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2024-25 കാലയളവില്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കായി സൗജന്യ ഹെല്‍ത്ത് ചെക്കപ്പും ഈ അവസരത്തില്‍ ഒരുക്കിയിരുന്നു.
സീനിയര്‍ കണ്‍സള്‍ട്ടന്റ് സി.ടി.വി.എസ് ഡോ. റിനറ്റ് സെബാസ്റ്റ്യന്‍ പരിപാടിയെക്കുറിച്ച് സംസാരിക്കവേ, ‘ഗുരുതരമായ ഹൃദയപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തിയവര്‍ ഇന്ന് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കാണുന്നതാണ് ഏറ്റവും വലിയ സംതൃപ്തി മാത്രമല്ല പ്രസ്തുത കാലയളവില്‍ ശസ്ത്രക്രിയകളില്‍ എല്ലാം തന്നെ മരണ നിരക്ക് ‘പൂജ്യം’ ആണെന്നതും ഏറെ അഭിമാനകരമായ കാര്യമാണ്. ‘ഹൃദയസ്പര്‍ശം’ കേവലം ഒരു പരിപാടിയല്ല, മറിച്ച് രോഗികളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും നേര്‍ചിത്രമാണ്. ലോകോത്തര നിലവാരത്തിലുള്ള ഹൃദയ ചികിത്സ എല്ലാവരിലേക്കും എത്തിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന് ഈ ഒത്തുചേരല്‍ കൂടുതല്‍ ഊര്‍ജ്ജം പകരും,’ എന്ന് വ്യക്തമാക്കി.
‘ഹൃദയസ്പര്‍ശം’ പോലുള്ള പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കൂടുതല്‍ പേരിലേക്ക് ആധുനിക ഹൃദയ ചികിത്സാ സൗകര്യങ്ങള്‍ എത്തിക്കുന്നതിനായി പ്രത്യേക സി.ടി.വി.എസ് സര്‍ജറി ക്യാമ്പിന് തുടക്കം കുറിച്ചു. ജൂലൈ 15 വരെ നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പിന് സീനിയര്‍ കണ്‍സള്‍ട്ടന്റ് സി.ടി.വി.എസ് ഡോ. റിനെറ്റ് സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കും. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി, മോഡേണ്‍ ബീറ്റിങ്-ഹാര്‍ട്ട് ശസ്ത്രക്രിയ, കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ് (CABG), മിനിമലി ഇന്‍വേസീവ് സര്‍ജറി എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഈ ക്യാമ്പിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ ലഭ്യമാകും.
കൂടാതെ, ഈ ക്യാമ്പില്‍ സൗജന്യ രജിസ്ട്രേഷനും കണ്‍സള്‍ട്ടേഷനില്‍ 50% ഇളവും ലഭിക്കും. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനകള്‍ക്ക് 50 ശതമാനം ഇളവും, കുറഞ്ഞ നിരക്കില്‍ പ്രത്യേക സര്‍ജറി പാക്കേജുകളും ലഭ്യമാണ്. അടിയന്തര സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ആശുപത്രിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ ആംബുലന്‍സ് സേവനവും (ആംബുലന്‍സ് സേവനങ്ങള്‍ക്ക്: 1066) ലഭ്യമാക്കിയിട്ടുണ്ടെന്ന് അപ്പോളോ അഡ്ലക്‌സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ഡോ. ഏബല്‍ ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും +91 98954 94301 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
CONTENT HIGH LIGHTS; Those who regained their heart rhythm came together: ‘Heart Touch 2.0’ on Apollo Adlux is a glimpse of survival