മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ‘പിണറായിസം’ ഇല്ലെന്നും യുഡിഎഫുമായും എല്‍ഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘പിണറായിസം’ നിയമസഭയിലാണ്. ആ പോരാട്ടം തുടരുമെന്നും പി വി അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെ മത്സരിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കും.
വര്‍ഗീയ കക്ഷികളൊഴികെ സഹകരണം ആവശ്യപ്പെടുന്നവരോട് തിരിച്ച് സഹകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാണ് ആലോചന. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പിന്തുണ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.
















