സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനമായ ജൂലൈ 1 മുതല്‍ പ്രതിഷേധപരിപാടികള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി ജൂലൈ ഒന്നിന് പ്രതിഷേധ ദിനാചരണത്തോടൊപ്പം സോഷ്യല്‍ മീഡിയ ( നവ മാധ്യമ) പ്രചാരണങ്ങളും ആരംഭിക്കും. പ്രതിഷേധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കും.
സംഘടനയുടെ സുപ്രധാന ആവശ്യങ്ങള്‍ഇവയാണ്
- 2016 ജനുവരി 1 മുതല്‍ 2020 സെപ്റ്റംബര്‍ 30 വരെയുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക (4 വര്‍ഷവും 9 മാസത്തെയും കുടിശ്ശിക) ഉടന്‍ നല്‍കുക. മറ്റു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശിക നല്‍കിയിട്ടും,മെഡിക്കല്‍ കോളേജിലെ അധ്യാപകരെ പരിഗണിക്കുകയുണ്ടായില്ല . കോവിഡും നിപ്പയും പോലുള്ള മഹാമാരികളുടെ സമയത്ത് സര്‍ക്കാരിനോടും പൊതു ജനങ്ങളോടും ഒപ്പം നിന്ന് ജീവന്‍ പോലും പണയം വെച്ച് അഹോരാത്രം സേവനമനുഷ്ഠിച്ച ഡോക്ടര്‍മാരോട് ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ കാര്യത്തില്‍ കടുത്ത അവഗണനയാണ് കാണിച്ചിട്ടുള്ളത്.
- എന്‍ട്രി കേഡര്‍ ( പ്രവേശന തസ്തിക )ശമ്പളത്തിലെ അപാകതകള്‍ പരിഹരിക്കുക. എന്‍ട്രി കേഡറില്‍ ശമ്പളം 2016- ലെ പരിഷ്‌കരണത്തിന് മുന്‍പ് ലഭിച്ചിരുന്നതിനേക്കാളും കുറവ് ഉണ്ടായിട്ടുണ്ട്.
- ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മറ്റു അപാകതകള്‍ സംഘടന നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടാകാതെ അവശേഷിക്കുന്നു
- രോഗികളുടെ എണ്ണത്തിന് അനുസൃതമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ തസ്തികകളിലെ അപര്യാപ്തതകള്‍ പരിഹരിക്കുക.
- മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ പ്രതിദിന, പ്രതിവാര പ്രവൃത്തി സമയം നിര്‍വചിക്കുക.
- അര്‍ഹതപ്പെട്ട ക്ഷാമബത്തയും കുടിശ്ശികയും അനുവദിക്കുക.
- മതിയായ ഭൗതിക സൗകര്യങ്ങളും അധ്യാപക- അനധ്യാപക തസ്തികകളും സൃഷ്ടിച്ചതിന് ശേഷം മാത്രം പുതിയ മെഡിക്കല്‍ കോളേജുകള്‍ പ്രവര്‍ത്തന സജ്ജമാക്കുക.
- KUHS( ആരോഗ്യ സര്‍വകലാശാല), NMC ( ദേശീയ മെഡിക്കല്‍ കമ്മീഷന്‍ )പരിശോധനകള്‍ക്കായി പുതിയ മെഡിക്കല്‍ കോളേജുകളിലേക്ക് നടത്തുന്ന പുനര്‍വിന്യാസവും താല്‍ക്കാലിക സ്ഥലംമാറ്റങ്ങളും ഒഴിവാക്കുക.
- സംവിധാനത്തിന്റെ അപര്യാപ്തതകള്‍ക്ക് ഡോക്ടര്‍മാരെ മാത്രം കുറ്റപ്പെടുത്തുന്നതും അവര്‍ക്കെതിരെ നടപടിയെടുക്കുന്നതുമായ പ്രവണത അവസാനിപ്പിക്കുക.
- ഒഴിവുള്ള തസ്തികകളിലേക്ക് മുടങ്ങികിടക്കുന്ന നിയമനങ്ങളും പ്രമോഷനും കാലാനുചിതമായി പൂര്‍ത്തിയാക്കുക.
- എല്ലാ സ്ഥലമാറ്റങ്ങളും അംഗീകരിച്ച മാനദണ്ഡ പ്രകാരവും നിയമപ്രകാരവും മാത്രം സുതാര്യമായി നടത്തുക
അധികാരികളുടെ ഭാ?ഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും മറ്റു പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടക്കുമെന്നും സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. ടി. റോസ്‌നാര ബീ?ഗവും, സെക്രട്ടറി ഡോ സി.എസ്. അരവിന്ദും അറിയിച്ചു.
CONTENT HIGH LIGHTS; Protests since Doctors’ Day: KGMCTA to hold dharna at all government medical colleges on July 1; Will patients have to rush to get treatment?