‘സർദാർ ജി 3’ എന്ന പഞ്ചാബി ചിത്രത്തിൽ പാകിസ്ഥാൻ നടി ഹാനിയ ആമിറിനെ നായികയാക്കിയതിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ് നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ച്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ പെട്ടിരിക്കുന്ന ദില്‍ജിത്ത് ദൊസാഞ്ചിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുതിര്‍ന്ന നടന്‍ നസീറുദ്ദീന്‍ ഷാ.
സിനിമയിലെ കാസ്റ്റിംഗിന്റെ ഉത്തരവാദിത്തം ദില്‍ജിത്തിനല്ല സംവിധായകന്റേതാണ്. ദില്‍ജീത്തിന്റെ മനസില്‍ വിഷമില്ലാത്തതിനാല്‍ ആ കാസ്റ്റിംഗ് അദ്ദേഹം അംഗീകരിച്ചു നസീറുദ്ദീന്‍ ഷാ പറഞ്ഞു. കൂടാതെ ദില്‍ജിത്തിനൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്നു എന്നും
താരം പ്രതികരിച്ചു.
‘ഞാന്‍ ദില്‍ജിത്തിനൊപ്പം ശക്തമായി ഉറച്ചു നില്‍ക്കുന്നു. ജുംല പാര്‍ട്ടിയുടെ ഡേര്‍ട്ടി ട്രിക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തെ ആക്രമിക്കാന്‍ ഒരു അവസരം കാത്തു നില്‍ക്കുകയായിരുന്നു. സിനിമയിലെ കാസ്റ്റിംഗിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന്റേതല്ല, സംവിധായകന്റേതാണ്. പക്ഷെ അദ്ദേഹം ആരെന്ന് ആര്‍ക്കുമറിയില്ല. ദില്‍ജീത്ത് ആകട്ടെ ലോക പ്രശസ്തനും. തന്റെ മനസില്‍ വിഷമില്ലാത്തതിനാല്‍ ആ കാസ്റ്റിംഗ് അദ്ദേഹം അംഗീകരിച്ചു. ഇന്ത്യയിലേയും പാകിസ്ഥാനിലേയും ആളുകള്‍ തമ്മിലുള്ള വ്യക്തി ബന്ധം അവസാനിപ്പിക്കുകയാണ് ഈ ഗുണ്ടകളുടെ ലക്ഷ്യം. എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട് അവിടെ. അവരെ കാണുന്നതിനെയോ എനിക്ക് തോന്നുമ്പോഴൊക്കെ സ്‌നേഹം അയക്കുന്നതിനെയോ തടയാന്‍ ആര്‍ക്കും സാധിക്കില്ല. പാകിസ്ഥാനിലേക്ക് പോകാന്‍ പറയുന്നവരോട് എനിക്ക് പറയാനുള്ളത്, കൈലാസത്തിലേക്ക് പോകൂ എന്നാണ്.’ നസീറുദ്ദീന്‍ ഷാ പറഞ്ഞു.
ല്‍ജിത്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ നായിക പാക് താരം ഹാനിയ ആമിര്‍ അണ്. ഇതിന്റെ പേരിലാണ് ദില്‍ജീത്തിനും ചിത്രത്തിനും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്.
STORY HIGHLIGHT: naseeruddin shah supports diljith