കോഴിക്കോട് കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ലോറിയുടെ മുന്‍ഭാഗവും ബസിന്റെ ഒരുവശവും പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
മരംകയറ്റി വന്ന ലോറി ഇടതുവശത്തേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ ബാലുശ്ശേരിക്ക് വരികയായിരുന്ന ബസ് വന്ന് ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതില് ഇടിച്ചു തകര്‍ത്താണ് ബസ് നിന്നത്. അപകടത്തിൽ പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
STORY HIGHLIGHT: bus and pick up lorry collied