കാസര്‍ഗോഡ് നടക്കുന്ന എ.ബി.വി.പി യുടെ സംസ്ഥാന പഠന ശിബിരത്തില്‍ ‘പഞ്ചമി’ The voice of students and youth എന്ന മനസിക എബിവിപി ദേശീയ സഹ സങ്കടന സെക്രട്ടറി എസ്. ബാലകൃഷ്ണ, ദേശീയ ഉപാധ്യക്ഷന്‍ ഡോ. എം നാഗലിങ്കം എന്‍നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. 115 വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് ഉരൂട്ടമ്പലത്ത് പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കൈ പിടിച്ച് നിശ്ചയദാര്‍ഢ്യത്തോടെ വിദ്യാലയത്തിന്റെ പടികള്‍ കയറി വന്ന മഹാത്മാ അയ്യന്‍കാളി കൊളുത്തിയ മാര്‍ഗദീപം കേരളത്തില്‍ തീപ്പന്തമായി മാറിയതിന് ചരിത്രം സാക്ഷിയാണ്.
ആ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി പേരാണ് ‘പഞ്ചമി’ അടിസ്ഥാന വിദ്യാഭ്യാസം അവകാശമാണെന്നും അത് സാര്‍വത്രികമാകണമെന്നും നാം ഇന്നു ചിന്തിക്കുന്നതിന്റെ അടിസ്ഥാന കാരണത്തിന്റെ പേരാണ് ‘പഞ്ചമി ‘ നീതി നിഷേധിക്കുന്ന സംവിധാനങ്ങള്‍ ഏതൊക്കെയാണോ അതിനെതിരെയുള്ള കൊടുങ്കാറ്റിന്റെ പേരാണ് ‘പഞ്ചമി’ മഹാത്മാ അയ്യങ്കാളിയുടെ പിന്മുറക്കാരനെന്ന നിലയില്‍ ശ്രീമൂലം പ്രജാസഭ അംഗമായിരുന്ന കാവാരിക്കുളം കണ്ഡന്‍ കുമാരന് കേരളത്തില്‍ 56 ട്രൈബല്‍ സ്‌കൂളുകള്‍ ആരംഭിക്കുവാന്‍ ലഭിച്ച പ്രേരണയുടെ പേരാണ് ‘പഞ്ചമി ‘
നീതി നിഷേധിക്കപ്പെടുന്നവന്റെയും വിദ്യാഭ്യാസ അവകാശ സംരക്ഷണളുടെയും പോരാട്ടാങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ പ്രചോദനമാകുന്ന കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ശബ്ദമായി ഈ പ്രസിദ്ധീകരണം മാറുകയും ചെയ്യുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു.
CONTENT HIGH LIGHTS;ABVP’s ‘Panchami’ magazine The Voice of Students and Youth published