തിരക്ക് രൂക്ഷമായതിനെ തുടർന്ന് കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടു. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിലെ തിരക്കിനിടെ തലചുറ്റി വീണത്. എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1 A പ്ലാറ്റ്ഫോം പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടില്ല. പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങി നിന്നാണ് പലരുടെയും യാത്ര. കൂടാതെ ട്രെയിനിൽ കയറാതെ മടങ്ങിപോകുന്നവരും നിരവധിയാണ്.
എല്ലാ സ്റ്റേഷനിലും നിർത്തിപ്പോകുന്ന മെമു സർവീസ് പ്രാബല്യത്തിൽ വന്നാലേ ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാനാകൂ എന്നാണ് യാത്രക്കാരുടെ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു
STORY HIGHLIGHT: kollam ernakulam memu over crowded
















