വിൽപ്പനയ്ക്കായി സൂക്ഷിച്ച ചാരായവും തെങ്ങിൻ കള്ളുമായി ചെത്തുതൊഴിലാളി കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കാവാലം പഞ്ചായത്ത് 13-ാം വാർഡിൽ താമസിക്കുന്ന ഉദയകുമാറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച അഞ്ചു ലിറ്റർ ചാരായവും 147 ലിറ്റർ തെങ്ങിൻ കള്ളും പിടിച്ചെടുത്തു.
കായൽ ഭാഗങ്ങളിലെ തെങ്ങുകളിൽ ചെത്തികിട്ടുന്ന കള്ള് ചാരായം വാറ്റാൻ പാകപ്പെടുത്തി ആവശ്യാനുസരണം ചാരായം ഉണ്ടാക്കി സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇയാൾ.
STORY HIGHLIGHT: man arrested with five liters of liquor