സുരേഷ് ഗോപി അഭിഭാഷക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞ സെന്‍സര്‍ നടപടിയില്‍ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
‘എന്റെ പേര് ശിവന്‍കുട്ടി… സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!’ മന്ത്രി ഫേസ്കബുക്കിൽ കുറിച്ചു. സുരേഷ് ഗോപി നായകനായ ചിത്രത്തിന്റെ നിർമ്മാതാക്കളായ കോസ്‌മോ എന്റർടെയ്‌നിംഗ് ആണ് പ്രദര്‍ശനാനുമതി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നും ജാനകി എന്ന പേരിലെന്താണ് കുഴപ്പമെന്നും പേരു മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിനോട് അറിയിച്ചിരുന്നു. മത, ജാതി, വംശപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് ഫിലിം സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെന്ന വാദമാണ് സെന്‍സര്‍ ബോർഡ് ചൂണ്ടിക്കാട്ടുന്നത്. കേസില്‍ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
STORY HIGHLIGHT: v sivankutty reacts suresh gopi jsk censorship controversy