യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തണമെന്ന സംസ്ഥാന ക്യാമ്പിലെ ആവശ്യം തള്ളിയതായി സംസ്ഥാന കമ്മറ്റി അറിയിച്ചു. അതിനാൽ യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും. 12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും ഈ പ്രമേയത്തിനോടുള്ള എതിർപ്പ് അറിയിച്ചു. ഇതിനെത്തുടർന്നാണ് പ്രമേയത്തിലെ നിർദേശം തള്ളിയത്.
പരിചയസമ്പന്നരുടെ കുറവ് സംഘടന പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രായപരിധി ഉയർത്തണമെന്ന ആവശ്യം ഉയർന്നത്. ഈ ആവശ്യത്തെ എതിർത്തും പിന്തുണച്ചും പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. കൂടാതെ 40 വയസ് ആക്കണമെന്ന പ്രമേയം പാസ് ആക്കിയെന്ന തരത്തിലുള്ള പ്രചരണം തെറ്റാണെന്നും സംസ്ഥാന കമ്മറ്റി അറിയിച്ചു.
STORY HIGHLIGHT: youth congress age limit
















