പ്രായം 40-കഴിഞ്ഞിട്ടും ഇപ്പോഴും ബോളിവുഡിലെ സുന്ദരിയാണ് കരീന കപൂർ. താരറാണിയെന്ന പട്ടത്തിന് യാതൊരു കോട്ടവും തട്ടാത്ത രീതിയിലാണ് നടിയുടെ സൗന്ദര്യം. ഇപ്പോഴിതാ താൻ ബോട്ടോക്സ് ചികിത്സയ്ക്ക് എതിരാണെന്നും സ്വയം സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നതെന്നുമുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി കരീന കപൂർ.
ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. സ്വയം സംരക്ഷിക്കുക എന്നതുകൊണ്ട് തന്റെ കഴിവിനെ സംരക്ഷിക്കുക എന്നുകൂടെയാണ് അർഥം. അവധിയെടുത്ത് സുഹൃത്തുക്കൾക്കും കുടംബത്തിനും ഒപ്പം സമയം ചെലവഴിക്കുക. സൂചി ഉപയോഗിച്ചുള്ള ശസ്ത്രക്രിയകളേക്കാൾ മികച്ചതാണ് ഇതെന്നും. കരീന പറഞ്ഞു.
അന്തരിച്ച നടി ഷെഫാലി ജരിവാല പ്രായം തോന്നിക്കുന്നത് തടയാനുള്ള ആന്റി-എയ്ജിങ് ചികിത്സ നടത്തിയിരുന്നുവെന്ന പ്രചരണങ്ങൾക്കിടയിലാണ് വിഷയത്തിൽ പ്രതികരണവുമായി താരം എത്തിയത്.
STORY HIGHLIGHT: kareena kapoor
















