മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപകനേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ പുറത്ത് നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം എസ് യുടി ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തി ആരോഗ്യാവസ്ഥ വിലയിരുത്തുന്നത്.
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാന്‍ പരിശ്രമിക്കുന്നെന്നാണ് ഇന്നത്തെ മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.
STORY HIGHLIGHT : Sitaare Zamin Par crossed Ghajini collection at box office