ചേരുവകൾ
ബസ്മതി റൈസ് വേവിച്ചെടുത്തത് – 3 കപ്പ്
മുട്ട – 3 എണ്ണം
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 2 ടീസ്പൂൺ
സ്പ്രിങ് ഒണിയൻ ചുവടുഭാഗം അരിഞ്ഞെടുത്തത്- 1/4 കപ്പ്
ബീൻസ് ചെറുതായി അരിഞ്ഞത് – 1/4 കപ്പ്
കാരറ്റ് ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
കാപ്സിക്കം ചെറുതായി അരിഞ്ഞത് – 1/2 കപ്പ്
കാബേജ് ചെറുതായി അരിഞ്ഞത് -1/2കപ്പ്
സ്പ്രിങ് ഒണിയൻ അരിഞ്ഞത് – 1/4 കപ്പ്
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
സോയാസോസ് – 2 ടീസ്പൂൺ
റെഡ് ചില്ലി സോസ് – 2 ടീസ്പൂൺ
പഞ്ചസാര – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വയ്ക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് 3 മുട്ട പൊട്ടിച്ചത് ഇട്ടുകൊടുക്കാം. ഇനി ഇതിലേക്കു കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി വറുത്ത് എടുക്കാം.
ഇനി ഇതൊരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം. ഇതേ പാനിലേക്കു തന്നെ രണ്ട് ടീസ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കാം.
എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് ടീസ്പൂൺ പൊടിയായി അരിഞ്ഞ വെളുത്തുള്ളി ഇട്ടു കൊടുക്കാം, ഇനി ഇതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റ്, കാപ്സിക്കം, കാബേജ് എന്നിവ ഓരോന്നായിട്ട് ഇട്ടു കൊടുക്കാം.
ചെറുതായി ഒന്നു വാടി വരുമ്പോൾ ഇതിലേക്കു നേരത്തെ വറത്തു വച്ചിരിക്കുന്ന മുട്ട ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് വേവിച്ച് എടുത്തിരിക്കുന്ന ബസ്മതി റൈസ് ഇട്ട് കൊടുക്കാം. രണ്ട് ടീസ്പൂൺ സോയ സോസ്, രണ്ട് ടീസ്പൂൺ റെഡ് ചില്ലി സോസ്, കാൽ ടീസ്പൂൺ പഞ്ചസാര, കാൽ .ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ഇതിലേക്കു അരിഞ്ഞു വച്ചിരിക്കുന്ന സ്പ്രിങ് ഒണിയൻ കാൽ കപ്പ് ചേർത്തു എല്ലാംകൂടി നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചതിനുശേഷം സെർവിങ് പ്ലേറ്റിലേക്കു മാറ്റാം.
















