ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ജീവിതശൈലി ക്രമീകരണങ്ങളിലൂടെ ഹൃദയാഘാതം കുറയ്ക്കാൻ സാധിക്കും. പ്രായം, പാരമ്പര്യം, രക്താതിമര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം, പുകവലി, മാനസിക സമ്മര്‍ദം, വ്യായാമക്കുറവ് എന്നിവയൊക്കെയാണ് ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങൾ.
മുമ്പ് പ്രായം കൂടുതലുളളവരിലാണ് ഹൃദയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെട്ടിരുന്നുവെങ്കിൽ ഇന്ന് യുവ ജനങ്ങളിലും കുട്ടികളിലും വരെ വ്യാപകമായി കാണപ്പെടുന്നു. മാറിവരുന്ന ജീവിത രീതിയും ഭക്ഷണ ക്രമത്തിലുണ്ടായ മാറ്റങ്ങളുമൊക്കെയാണ് ഇതിന് പ്രധാന കാരണം.
അതേ സമയം കുറച്ചൊന്ന് ശ്രദ്ധിച്ചാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വലിയ അപകടങ്ങൾ ഒഴിവാക്കാൻ നമുക്ക് സാധിക്കും. അങ്ങനെയുള്ള അഞ്ചുകാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ഭക്ഷണം ക്രമീകരിക്കുക തന്നെയാണ് പ്രധാനം. ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കുകയും ആവശ്യത്തിനത്ര വെള്ളം കുടിക്കുകയും വേണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണം മാത്രമല്ല വ്യായാമത്തിനും പ്രധാന പങ്കാണുള്ളത്. ഹൃദയാരോഗ്യം ഏകുന്ന ദിനചര്യ പിന്തുടർന്നാൽ ഹൃദ്രോഗം വരാതെ ആരോഗ്യം നിലനിർത്താൻ സാധിക്കും. ഭക്ഷണത്തിനു ശേഷം 10 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത ഇരുനൂറ് ശതമാനം വരെ വർദ്ധിപ്പിക്കും. അതിനാൽ ഉറക്കത്തിന് മുൻഗണന നൽകുക. ദിവസവും എട്ട് മണിക്കൂർ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
പുകവലി ഹൃദ്രോഗസാധ്യത കൂട്ടുന്നതിന് ഇടയാക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു. പുകവലി ശീലം രക്തധമനികളെ നശിപ്പിക്കുകയും ചെയ്യും.
അതിനാൽ പുകവലിക്കുന്ന ശീലം ഉപേക്ഷിക്കുക. ഹൃദയാരോഗ്യം നിലനിർത്താൻ പതിവായി പരിശോധനകൾ നടത്തുന്നത് സഹായിക്കും. പ്രോട്ടീൻ ബി, ലിപ്പോപ്രോട്ടീൻ ലിറ്റിൽ എ, ഹോമോസിസ്റ്റീൻ, ഉയർന്ന സെൻസിറ്റിവിറ്റി സിആർപി എന്നിവ പതിവായി പരിശോധിക്കുക.